കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദീര്‍ഘിപ്പിച്ചു

Update: 2021-02-26 11:23 GMT

തിരുവനന്തപുരം: നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവ സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 31 ലേക്ക ദീര്‍ഘിപ്പിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉത്തരവ് പുറത്തിറക്കി. നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് വാക്‌സിന്‍, എത്രയും പെട്ടെന്ന് നല്‍കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഇതനുസരിച്ച് കണ്ടെയിന്‍മെന്റ് സോണുകള്‍ നിര്‍ണ്ണയിക്കുന്നത് ശ്രദ്ധാപൂര്‍വ്വം തുടരണം. ഈ മേഖലകളില്‍ നിര്‍ദ്ദിഷ്ട നിയന്ത്രണ നടപടികള്‍ കര്‍ശനമായി തുടരണം. കൊവിഡ് പ്രതിരോധിക്കാനുള്ള പെരുമാറ്റ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കര്‍ശനമായി നടപ്പാക്കുകയും വേണം. അനുവദിച്ചിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള മാതൃകാപ്രവര്‍ത്തന ചട്ടങ്ങള്‍ സൂക്ഷ്മമായി പിന്തുടരുകയും വേണം.

അതിനാല്‍ 27ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചുള്ള ശ്രദ്ധാപൂര്‍വ്വമായ സമീപനം, സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കര്‍ശനമായി നടപ്പാക്കണം.

Tags:    

Similar News