സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

Update: 2022-03-05 19:06 GMT

റിയാദ്; കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സൗദി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. മുന്‍കരുതലെന്ന നിലയില്‍ ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരികയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗ്രാന്റ് മസ്ജിദ്, പ്രവാചകന്റെ മസ്ജിദ്, മറ്റ് മസ്ജിദുകള്‍ പള്ളികള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. എന്നാല്‍ മാസ്‌കുകള്‍ ധരിക്കണം.

തുറന്ന സ്ഥലങ്ങളിലും അടഞ്ഞ മുറികളിലും സാമൂഹിക അകലം നിര്‍ബന്ധമല്ല, എന്നാല്‍ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, തുറന്ന സ്ഥലങ്ങളില്‍ വേണ്ട.

പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പിന്‍വലിച്ചു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍ എന്നിവയ്ക്കും ഇളവുണ്ട്. 

Tags: