രാജ്യത്ത് 71,365 പേര്‍ക്ക് കൊവിഡ്, 1,217 മരണം

Update: 2022-02-09 04:39 GMT

ന്യൂഡല്‍ഹി; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 71,365 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികള്‍ 8,92,828 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ റിപോര്‍ട്ടില്‍ പറയുന്നു. ആകെ രോഗബാധിതരുടെ 2.11 ശതമാനമാണ് രാജ്യത്തെ സജീവ രോഗികള്‍.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി മാറിയിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.57 ശതമാനവുമായി. 

രാജ്യത്ത് കഴിഞ്ഞ ദിവസം 1,217 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണങ്ങള്‍ 5,05,279. 

കഴിഞ്ഞ ദിവസം 1,72,211 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,10,12,869. രോഗമുക്തി നിരക്ക് 96.70 ശതമാനം.

കഴിഞ്ഞ ദിവസം 15,71,726 പരിശോധനകള്‍ നടത്തി. 74.46 കോടി പരിശോധനകളാണ് ആകെ നടത്തിയത്. കൊവിഡ് വാക്‌സിനേഷന്‍ 170.87 കോടിയായി. 

Tags: