രാജ്യത്ത് 3,157 പേര്‍ക്ക് കൊവിഡ്

Update: 2022-05-02 06:23 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,157 പേര്‍ക്ക കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയേക്കാള്‍ 167 എണ്ണം കുറവാണ് ഇത്.

ഞായറാഴ്ച രാജ്യത്ത് 3,324 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

രാജ്യത്തെ സജീവ കേസുകള്‍ ഇപ്പോള്‍ 19,500 ആണ്. ഇത് ആകെ രോഗബാധിതരുടെ 005 ശതമാനം മാത്രമാണ്.

24 മണിക്കൂറിനുള്ളില്‍ 2,723 പേര്‍ കൊവിഡ് രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,25,38,976.

രോഗമുക്തി നിരക്ക് 98.74 ശതമാനം.

പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനത്തില്‍നിന്ന് 1.07 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വര്‍ധനയുണ്ട്, 0.68 ശതമാനം 0.70 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 26 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,23,869 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 2,95,588 പരിശോധനകളാണ് നടത്തിയത്. ആകെ പരിശോധന 83.82 കോടി.

ഇതുവരെ 1,89,23,98,347 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Tags: