എറണാകുളം ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ്

Update: 2021-03-07 15:50 GMT

എറണാകുളം: എറണാകുളം ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ വിദേശത്തുനിന്നെത്തിയ ആളാണ്. 115 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 103 പേരുടെ രോഗ ഉറവിടം അജ്ഞാതമാണ്. ഇന്ന് ആരോഗ്യപ്രവര്‍ത്തകരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് 784 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

1,716 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,868 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 19,224 ആണ്.

ഇന്ന് 117 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,629.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

തൃക്കാക്കര 11

ആവോലി 8

കുട്ടമ്പുഴ 8

തുറവൂര്‍ 8

കീഴ്മാട് 7

തൃപ്പൂണിത്തുറ 7

പിറവം 7

മുളവുകാട് 7

ആയവന 6

ഇടപ്പള്ളി 5

കുന്നത്തുനാട് 5

കുമ്പളങ്ങി 5

മുളന്തുരുത്തി 5

രായമംഗലം 5

അങ്കമാലി 4

ഉദയംപേരൂര്‍ 4

കളമശ്ശേരി 4

കോട്ടപ്പടി 4

പെരുമ്പാവൂര്‍ 4

ഫോര്‍ട്ട് കൊച്ചി 4

വൈറ്റില 4

അതിഥി തൊഴിലാളി 2


നാലില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

ആലങ്ങാട്, എടത്തല, കോട്ടുവള്ളി, പള്ളുരുത്തി, പാറക്കടവ്, മഞ്ഞപ്ര, മട്ടാഞ്ചേരി, മരട്, വേങ്ങൂര്‍, അയ്യമ്പുഴ, ആലുവ, ഇടക്കൊച്ചി, കടവന്ത്ര, കാഞ്ഞൂര്‍, കാലടി, ചെല്ലാനം, ചേരാനല്ലൂര്‍, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പായിപ്ര, പുത്തന്‍വേലിക്കര, പെരുമ്പടപ്പ്, വടക്കേക്കര, വാരപ്പെട്ടി, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആമ്പല്ലൂര്‍, ആരക്കുഴ, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, എളംകുളം, ഏഴിക്കര, കറുകുറ്റി, കലൂര്‍, കുന്നുകര, കുമ്പളം, കൂവപ്പടി, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, ഞാറക്കല്‍, തേവര, നായരമ്പലം, നോര്‍ത്തുപറവൂര്‍, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാകുട, പാലക്കുഴ, പൂണിത്തുറ, മഞ്ഞള്ളൂര്‍, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മുടക്കുഴ, വടവുകോട്, വടുതല, വാഴക്കുളം, വെങ്ങോല.

Tags: