ഡല്‍ഹിയില്‍ 1,367 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്കില്‍ 13 ശതമാനം വര്‍ധന

Update: 2022-04-27 15:20 GMT

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 1,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 4.50 ശതമാനമായി. ആരോഗ്യവകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

തുടര്‍ച്ചയായി ആറാം ദിവസമാണ് ഡല്‍ഹിയില്‍ കൊവിഡ് പ്രതിദിനബാധ ആയിരം കടക്കുന്നത്.

ഇന്ന് ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസമായി കൊവിഡ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ രോഗം വര്‍ധിക്കുമ്പോഴും രോഗലക്ഷണങ്ങള്‍ ഗുരുതരമല്ല.

രാജ്യത്ത് ഇതുവരെ 18,78,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26,170 പേര്‍ മരിച്ചു.

Tags: