രാജ്യത്ത് 11,850 പേര്‍ക്ക് കൊവിഡ്; 555 മരണം

Update: 2021-11-13 05:54 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 11,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,44,26,036 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 1,36,308 ആയിരിക്കുകയാണ്. 274 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്. രാജ്യത്തെ ആകെ രോഗബാധിതരിലെ 0.40 ശതമാനമാണ് സജീവ രോഗികള്‍. മാര്‍ച്ച് 2020നുശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് നിരക്കാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,403 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,38,26,483 ആയി. രോഗമുക്തി നിരക്ക് 98.26 ശതമാനം.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്. തുടര്‍ച്ചയായി നാല്‍പ്പതാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് ഇത്ര കുറയുന്നത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.05 ശതമാനമായി. 50 ദിവസം തുടര്‍ച്ചയായി ഇത് രണ്ട് ശതമാനത്തിനു താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 555 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ രാജ്യത്ത് മരിച്ചത് 4,63,245 പേരാണ്. മരണനിരക്ക് 1.35 ശതമാനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,66,358 ലാബ് പരിശോധനകള്‍ നടന്നു. ഇന്ത്യയിലെ ആകെ നടന്ന പരിശോധന 621,23,33,938.

24 മണിക്കൂറിനുള്ളില്‍ 58,42,530 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ 1,11,40,134.

Tags:    

Similar News