കൊവിഡ് വ്യാപനം: പൂനെയില്‍ ആരാധനാലയങ്ങള്‍ അടച്ചു

Update: 2021-04-03 13:30 GMT

പൂനെ: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൂനെ ജില്ലയിലെ ആരാധനാലയങ്ങള്‍ അടച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 9ാം തിയ്യതിവരെയാണ് ആരാധനാലയങ്ങള്‍ അടച്ചിടുക.

അതേസമയം നിരവധി പേര്‍ അടച്ചിട്ട ചില ക്ഷേത്രങ്ങളുടെ മുന്നില്‍ ആരാധന നടത്തുന്നുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്ന് പൂനെ ജില്ലാ അധികാരികള്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പൂനെയിലെ ഹോട്ടലുകളില്‍ അകത്തിരുത്തി ഭക്ഷണം നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഹോംഡെലിവറി അനുവദനീയമാണ്. അടുത്ത ഏഴ് ദിവസത്തേക്കാണ് ഇത്.

പൂനെയില്‍ നിലവില്‍ 70,851 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. നഗരത്തില്‍ 8,373 പേര്‍ മരിച്ചു. 4,74,141 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 23,306 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ചത്. 481 പേര്‍ 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചു. സജീവ രോഗികള്‍ 3,91,203 പേര്‍. ആകെ മരണം 55,.379.

രാജ്യത്ത് കഴിഞ്ഞ ദിവസം 89,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 714 പേര്‍ മരിച്ചു. ഇതില്‍ പകുതിയും മഹാരാഷ്ട്രയിലായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News