കൊവിഡ് വ്യാപനം: ചൈനയില്‍ നിയന്ത്രണം ശക്തമാക്കി; ഷാങ്ഹായില്‍ സ്‌കൂളുകള്‍ അടച്ചു

Update: 2022-03-14 02:13 GMT

ബെയ്ജിങ്; കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൈനയിലെ വിവിധ നഗരങ്ങളില്‍ നിയന്ത്രണം ശക്തമാക്കി. ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും ടെക് ഹബുമായ ഷെന്‍ഷെനില്‍ ഞായറാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊട്ടടുത്ത ഹോംങ്കോങ്ങില്‍ ഒമിക്രോണ്‍ വ്യാപനം തുടരുന്നതിനാല്‍ നഗരവാസികളോട് ലോക്ക് ഡൗണില്‍ തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്ത് 3400 പേര്‍ക്ക് കൊവിഡ് ബാധിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

മാര്‍ച്ച് 20വരെ പൊതുഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ കൂട്ടപ്പരിശോധനയും നടക്കുന്നുണ്ട്.

ഷെന്‍എനില്‍ 66 കേസുകളാണ് ഞായറാഴ്ച റിപോര്‍ട്ട് ചെയ്തത്. ഇതേ ദിവസം ഹോങ്കോങ്ങില്‍ 32,430 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ലക്ഷം പേര്‍ ക്വാറന്റീനിലാണ്.

ചൈനയിലെ 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, കൊവിഡ് ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഷാങ്ഹായില്‍ സ്‌കൂളുകള്‍ അടച്ചു. യാന്‍ചി നഗരവാസികളോടും ലോക്ക് ഡൗണില്‍ തുടരാന്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News