കൊവിഡ് വ്യാപനം: ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റും നിയന്ത്രണം ഏര്‍പ്പെടുത്തി

Update: 2021-02-11 16:39 GMT

ദുബയ്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക. സാധാരണ ആവശ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ഗ്ഗം സ്വീകരിക്കണമെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. യുഎഇയിലെ ഏറ്റവും കൂടുതലുള്ള വിദേശി സമൂഹമായ ഇന്ത്യക്കാര്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചു.




Tags:    

Similar News