സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

Update: 2020-07-11 12:27 GMT

തുരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ കൂടി കൊവിഡ് മൂലം മരണപ്പെട്ടു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ജൂലൈ അഞ്ചിനാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്. 

Tags: