ഡല്‍ഹിയില്‍ 1,366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 31,309

Update: 2020-06-10 06:44 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഡല്‍ഹിയില്‍ 1,366 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 31,309 ആയി.

''ഡല്‍ഹിയില്‍ നിലവില്‍ കൊവിഡ് ബാധിച്ച് 18,543 പേരാണ് ആശുപത്രിയിലുള്ളത്. 11,861 പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 905 ആയി''- സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ ഇതുവരെ 2.66,598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ മരണസംഖ്യ 7,471 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Tags: