കൊവിഡ് ആശങ്ക; യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

Update: 2022-12-27 02:35 GMT

ന്യൂഡല്‍ഹി: കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍നിന്നും വിമാനമാര്‍ഗം ഇന്ത്യയിലേക്ക് വരുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചു. കൊവിഡ് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം, ഇതിന്റെ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം.

യാത്രാസമയത്ത് മാസ്‌ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത ആരോഗ്യകേന്ദ്രത്തില്‍ റിപോര്‍ട്ട് ചെയ്യണമെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവല്‍ റാന്‍ഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Tags: