ന്യൂഡല്‍ഹി: രാജ്യത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കു്‌നു. നിലവില്‍ കൊവിഡ് കേസുകള്‍ 4000 കടന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇതുവരെ 1848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും ഡല്‍ഹിയും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം അഞ്ചു മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷം മുമ്പ് നല്‍കിയ വാക്‌സിനുകളില്‍ നിന്നുള്ള പ്രതിരോധശേഷി കുറയുക, പൊതുജനങ്ങളുടെ പെരുമാറ്റത്തില്‍ അയവ് വരിക, ഉയര്‍ന്ന വ്യാപനശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം എന്നിവയാണ് ഇപ്പോള്‍ കൊവിഡ് വര്‍ധനയ്ക്കു കാരണമായിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ആശുപത്രികളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.