കണ്ണൂരില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ്

ഒരാള്‍ വിദേശത്ത് നിന്നും ആറുപേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ഡിഎസ്സി ജീവനക്കാരനുമാണ്.

Update: 2020-08-04 17:22 GMT

കണ്ണൂര്‍: ജില്ലയില്‍ 37 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും ആറുപേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ഡിഎസ്സി ജീവനക്കാരനുമാണ്. അതിനിടെ, കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 100 കണ്ണൂര്‍ സ്വദേശികള്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1476 ആയി. ഇതില്‍ 1100 പേര്‍ രോഗ മുക്തി നേടി. 9505 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 80 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 151 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 10 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ആശുപത്രിയില്‍ ഒമ്പത് പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 56 പേരും വീടുകളില്‍ 9154 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 32,341 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31,562 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


Tags:    

Similar News