കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റില്‍ മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സ്, ലാബ്‌ടെക്‌നിഷ്യന്‍ എന്നിവര്‍ അടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.

Update: 2020-06-20 03:37 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് 19 പരിശോധനക്കുള്ള സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ രണ്ട് മൊബൈല്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുക. സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റില്‍ മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സ്, ലാബ്‌ടെക്‌നിഷ്യന്‍ എന്നിവര്‍ അടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ മാനദണ്ഡ പ്രകാരം പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വാഹനമാണ് സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റിനായി പ്രവര്‍ത്തിക്കുന്നത്.

ഗവ.ജനറല്‍ ആശുപത്രിയില്‍ റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിന് പരിസരത്ത് കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഫ്‌ളാഗ്ഓഫ് നിര്‍വഹിച്ചത്. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ആശാദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍.എ, ഗവ.ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഉമ്മര്‍ ഫാറൂക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു.




Tags:    

Similar News