കൊവിഡ് 19: ഒഡീഷയില്‍ ഇന്ന് 5 കേസുകള്‍, അഞ്ചും സൂറത്തില്‍ നിന്ന് മടങ്ങിയവര്‍

Update: 2020-05-09 15:54 GMT

ഗന്‍ജം: രാജ്യത്ത് കൊവിഡ് രോഗബാധയെ ഏറ്റവും ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേരും ഗുജറാത്തിലെ സൂറത്തില്‍ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റത്തൊഴിലാളികളാണ്. നിലവില്‍ ഒഡീഷയില്‍ 294 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക ജില്ലാ ഭരണകൂടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായ ഗന്‍ജം ജില്ലയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘനടയുടെയും പ്രതിനിധികള്‍ അടങ്ങുന്ന സംഘം ജില്ല സന്ദര്‍ശിക്കുന്നുണ്ട്. ഐസൊലേഷനിലും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലും നിരീക്ഷണത്തിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. ഗന്‍ജം ജില്ലിയില്‍ ഇതുവരെ 89 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 59,662 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധയുള്ളവരുടെ എണ്ണം 39,834 ആണ്. 17,846 പേര്‍ക്ക് രോഗം ഭേദമായി. 1,981 പേര്‍ മരിച്ചു. 

Tags:    

Similar News