ഫലസ്തീനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു: നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു

ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് തെക്കന്‍ വെസ്റ്റ് ബാങ്കില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്.

Update: 2020-06-21 07:28 GMT

റാമല്ല: രാജ്യത്ത് കോവിഡ് -19 അണുബാധകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് പലസ്തീന്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഫലസ്തീനില്‍ ശനിയാഴ്ച മാത്രം 108 കൊറോണ വൈറസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 979 ആയി ഉയര്‍ന്നു. ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതെയ് തെക്കന്‍ വെസ്റ്റ് ബാങ്കില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിരവധി നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്.

    നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഹെബ്രോണ്‍ ജില്ലയിലേക്കും പുറത്തേക്കും നീങ്ങുന്നത് അഞ്ച് ദിവസത്തേക്ക് വിലക്കിയിട്ടുണ്ട്. കൊവിഡ് ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ പ്രദേശമായ നബ്‌ലുസ് 48 മണിക്കൂര്‍ ലോക്ക്ഡൗണിന് കീഴില്‍ വരും.

ഫാര്‍മസികള്‍ക്കും ബേക്കറികള്‍ക്കും പുറമേ ചരക്കു വാഹനങ്ങളുടെ സഞ്ചാരവും അനുവദിക്കും. എന്നാല്‍ വെസ്റ്റ് ബാങ്കില്‍ വിവാഹം ഉള്‍പ്പടെ എല്ലാ വിധ ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പകര്‍ച്ചവ്യാധി സമയത്ത് പലസ്തീന്‍ തൊഴിലാളികള്‍ ഇസ്രായേലിലും ഇസ്രായേലി കുടിയേറ്റ മേഖലകളിലും ജോലി ചെയ്യുന്നത് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News