കൊവിഡ് 19: അണുബാധ സംശയിച്ച് സൗദിയില്‍ പല പള്ളികളും വീണ്ടും അടച്ചു

Update: 2020-06-06 11:25 GMT

ദമ്മാം: കൊവിഡ് 19 വൈറസ് ബാധ സംഭവിച്ചെന്ന സംശയത്തില്‍ സൗദിയില്‍ പലയിടങ്ങളിലും വീണ്ടും പള്ളികള്‍ അടപ്പിച്ചു. സൗദിയില്‍ പലയിടങ്ങളിലായി 33 പള്ളികള്‍ അടപ്പിച്ചതായി ഇസ്‌ലാമിക് പ്രോഭോധന മന്ത്രാലയം അറിയിച്ചു. പള്ളികള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും വ്യക്തമാക്കി.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ അടച്ചിട്ട പള്ളികള്‍ കഴിഞ്ഞാഴ്ച മുതല്‍ വീണ്ടും തുറന്നു കൊടുക്കുകയായിരുന്നു. വീണ്ടും തുറന്നതിനു ശേഷം ഇന്നലെ ആദ്യമായി ജുമഅ നിസ്‌കാരവും നടന്നു. അതിനു ശേഷമാണ് പള്ളി വീണ്ടും അടച്ചത്.

അതേസമയം ഏറ്റവും കുടുതല്‍ സ്ഥിതി വഷളായിരിക്കുന്നത് ജിദ്ദയിലും റിയാദിലുമാണെന്ന് ആരോഗ്യമ ന്ത്രാലയം വ്യക്തമാക്കി. ചിലയിടങ്ങില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സഥാപനങ്ങളില്‍ നിന്നും മറ്റും മാസ്‌കുകളുടേയും ഭക്ഷ്യവസ്തുക്കളുടേയും സാംപിളുകള്‍ ശേഖരിച്ചു പരിശോധനക്കയച്ചു. മാസ്‌കുകള്‍ നിലവാരം ഉറപ്പു വരുത്തുന്നതിനും അണുബാധ സംഭവിച്ചിട്ടില്ലന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഇത്.  

Tags:    

Similar News