ആശങ്ക ഒഴിയാതെ മഹാരാഷ്ട്ര; ഒറ്റദിവസം 13,165 പുതിയ കൊവിഡ് കേസുകള്‍

Update: 2020-08-20 04:34 GMT

മുംബൈ: കൊവിഡ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് പുതുതായി 13,165 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,28,642 ആയി ഉയര്‍ന്നു.

നിലവില്‍ 1,60,413 പേരാണ് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 346 പേര്‍ മരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 21,033 ആയി. ഇന്ന് 9011 പേര്‍ രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. മുംബൈയില്‍ 1,132 പുതിയ കേസുകളും 46 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. മുംബൈയില്‍ സജീവമായ കേസുകളുടെ എണ്ണം 17,914 ആണ്. പൂനെ നഗരത്തില്‍ 1,233 പുതിയ കേസുകളും 38 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

നാസിക് ഡിവിഷനില്‍ ഇതുവരെ 68,982 കേസുകളും 1,803 മരണങ്ങളും കോലാപ്പൂര്‍ ഡിവിഷനില്‍ 26,433 കേസുകളും 780 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. റംഗബാദ് ഡിവിഷനില്‍ 25,798 കേസുകളും 774 മരണങ്ങളും ലത്തൂര്‍ ഡിവിഷനില്‍ 17,316 കേസുകളും 532 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. അകോല ഡിവിഷനില്‍ 13,315 കേസുകളും 392 മരണങ്ങളും നാഗ്പൂര്‍ ഡിവിഷനില്‍ 19,440 കേസുകളും 466 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.




Tags: