ലോക്ക് ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച് മധ്യപ്രദേശ് പോലിസ്

Update: 2020-05-30 03:42 GMT
ഇന്‍ഡോര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ അനാവശ്യമായി കറങ്ങിനടന്നവരെ ഏത്തമിടീച്ച് മധ്യപ്രദേശ് പോലിസ്. ഇന്നലെ വെള്ളിയാഴ്ച ഇന്‍ഡോറിലാണ് സംഭവം നടന്നത്.

നിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് പോലിസിന്റെ അതിക്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 വ്യാപനമുള്ള നഗരങ്ങളില്‍ ഒന്നാണ് ഇന്‍ഡോര്‍. ഇന്നലെ മാത്രം 87 പേര്‍ക്ക് അവിടെ രോഗം സ്ഥിരീകരിച്ചുവെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രവീണ്‍ ജാദിയ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ഇന്‍ഡോറില്‍ മാത്രം ഇപ്പോള്‍ 3,431 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,775 പേരാണ് നിലവില്‍ ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇന്‍ഡോറില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 3 പേര്‍ മരിച്ചു. ഇതുവരെയുളള മരണസംഖ്യ 129.


Tags:    

Similar News