കുവൈത്തില്‍ 580 പേര്‍ക്ക് കൊവിഡ് 19; രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

Update: 2020-09-21 13:36 GMT

കുവൈത്ത് സിറ്റി: കൊവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 99,964 ആയി. കൊറോണ രോഗബാധയെ തുടര്‍ന്ന് ഇന്ന് ഒരാള്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 585 ആയി.

രോഗബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്: ഹവല്ലി 129, അഹമ്മദി 137, ഫര്‍വാനിയ 71, കേപിറ്റല്‍ 102, ജഹ്‌റ 91.

762 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 90,930 ആയി. ആകെ 8,449 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നൂറില്‍ താഴെയായി കുറഞ്ഞ് 93ല്‍ എത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,944 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ആകെ പരിശോധന നടത്തിയവരുടെ എണ്ണം 7,11,236.

Tags: