കൊവിഡ് 19; കുട്ടികള്‍ക്ക് അനാവശ്യമരുന്നുകളും റേഡിയേഷന്‍ പരിശോധനയും വേണ്ടെന്ന് വിദഗ്ധര്‍

Update: 2022-01-18 17:58 GMT

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമരുന്നുപ്രയോഗം ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഒമിക്രോണ്‍ താരതമ്യേന അപകടം കുറഞ്ഞതായതുകൊണ്ട് അവരെ റേഡിയേഷന്‍ പരിശോധനയ്ക്കും വിധേയമാക്കേണ്ട- സീനിയര്‍ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യവിദഗ്ധനുമായ പ്രഫ. അനുപം സിബലാണ് അനാവശ്യമായി എക്‌സ്‌റേ എടുക്കുന്നതിനെതിരേ രംഗത്തുവന്നത്.

രക്ഷിതാക്കള്‍ ഡി ഡൈമര്‍, സിആര്‍പി എന്നിവ ആവശ്യപ്പെടുന്നു. കുട്ടികളില്‍ റേഡിയേഷന്‍ ഉപയോഗിച്ചുളള പരിശോധന വേണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്- അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ താരതമ്യേന അപകടം കുറഞ്ഞതാണെന്നും രോഗം ബാധിച്ച കുട്ടികളുടെ ആരോഗ്യം നാലാം ദിവസം മുതല്‍ മെച്ചപ്പെടും. സാധാരണ കുട്ടികള്‍ക്ക് ചെറിയ തോതിലാണ് വൈറസ് ബാധയുണ്ടാകുന്നത്. 103 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടാം. ചില കേസില്‍ മൂന്നാം ദിവസം മുതല്‍ പനി തുടങ്ങും. നാലാം ദിവസം പനി കുറയും. കൂടാതെ അസ്വസ്ഥതകളും ചുമയും മൂക്ക് അടയലും തൊണ്ടവേദനയും ഉണ്ടാകാം. കാന്‍സര്‍, കിഡ്‌നിപ്രശ്‌നങ്ങള്‍ തുടങ്ങിയ അസുഖമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. കുട്ടികള്‍ക്ക് രോഗംവന്നാല്‍ ശിശുരോഗവിദഗധനെ കാണിക്കാം- അദ്ദേഹം പറഞ്ഞു.

Tags:    

Similar News