സൗദിയില്‍ 3,183 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Update: 2020-07-09 14:23 GMT

ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ 3,183 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,23,327 ആയി ഉയര്‍ന്നു.

41 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ മരണം 2,100 ആയി ഉയര്‍ന്നു.

3,046 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,61,096 ആയി ഉയര്‍ന്നിട്ടുണ്ട്. 60,131 പേരാണ് ചികില്‍സയിലുള്ളത് ഇവരില്‍ 2,225 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പ്രധാന സ്ഥലങ്ങള്‍:

റിയാദ് 364, ദമ്മാം 247, ജിദ്ദ 246, ഹുഫൂഫ് 196, തായിഫ് 181, മുബറസ് 152, മദീന 122, അബ്ഹാ 96, ഹമീസ് മുശൈത്് 96, അസീര്‍ 87, മക്ക 84, ബുറൈദ 76, നജ്‌റാന്‍ 71, കോബാര്‍ 66, ഹായില്‍ 66, ദഹ്‌റാന്‍ 63 ഹായില്‍ 66 ഹഫര്‍ ബാതിന്‍ 63 യാമ്പു 63,യാമ്പു49, സഫ്‌വ് 45. 

Tags: