കൊവിഡ്19: കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രി വിട്ടു

Update: 2020-08-22 15:31 GMT

മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പ്രത്യേക കൊവിഡ്് ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള 24 അംഗ ഉദ്യോഗസ്ഥ സംഘം ആശുപത്രി വിട്ടു.

കഴിഞ്ഞ 14നാണ് മലപ്പുറം ജില്ലാ കലക്ടര്‍ എസ് ഗോപാലകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് സഞ്ജൂര്‍, അസി.കലക്ടര്‍ വിഷ്ണുരാജ്, എസ് പി ഹേമലത തുടങ്ങിയവരടങ്ങിയ സംഘം ചികില്‍സയ്‌ക്കെത്തിയത്. ഇവിടെ ചികില്‍സയില്‍ കഴിഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ നന്ദി പറഞ്ഞു. 

Tags: