കൊവിഡ്: മരിച്ചത് 162 ഡോക്ടര്‍മാരെന്ന് കേന്ദ്ര സര്‍ക്കാര്‍; 734 പേരെന്ന് ഐഎംഎ

Update: 2021-02-03 15:25 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലം മരിച്ചത് 162 ഡോക്ടര്‍മാരെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം സര്‍ക്കാരിന്റെ കണക്ക് നടുക്കമുണ്ടാക്കുന്നതാണെന്നും 734 പേരാണ് യഥാര്‍ത്ഥത്തില്‍ മരിച്ചതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.

രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയാണ് ഐഎംഎ.

''ഫെബ്രുവരി 3ാം തിയ്യതി വരെ രാജ്യത്ത് 734 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതില്‍ 431 പേര്‍ ജനറല്‍ പ്രാക്റ്റീഷ്ണര്‍മരാണ്. ജനങ്ങളുമായി ആദ്യം ബന്ധപ്പെടുന്നത് ഡോക്ടര്‍മാരാണ്''- ഐഎംഎയുടെ പ്രസ്താവനയില്‍ പറയുന്നു.

മരിച്ച ഡോക്ടര്‍മാരില്‍ 25 പേര്‍ 35 വയസ്സിനു താഴെയാണെന്നും ഐഎംഎ പറഞ്ഞു.

രാജ്യസഭയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ കണക്കനുസിച്ച് രാജ്യത്ത് 162 ഡോക്ടര്‍മാരും 107 നഴ്‌സുമാരും 44 ആശാവര്‍ക്കര്‍മാരുമാണ് മരിച്ചത്.

സര്‍ക്കാര്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാത്തതിലും വെരിഫൈ ചെയ്യാത്തതിലും ഐഎംഎ നടുക്കം രേഖപ്പെടുത്തി.

Tags:    

Similar News