കൊവിഡ്: 24 മണിക്കൂറിനുളളില്‍ ഒരാള്‍ പോലും മരിക്കാതെ 14 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും

Update: 2021-03-26 18:10 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഭാഗത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടയില്‍ ശുഭപ്രതീക്ഷയായി 14 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരാള്‍ക്ക് പോലും കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല.

രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പോണ്ടിച്ചേരി, ലക്ഷദ്വീപ്, സിക്കിം, ദാമന്‍ & ദിയു, നാഗര്‍ഹവേലി, ലഡാക്ക്, മണിപ്പൂര്‍, ത്രിപുര, മിസോറാം, ആന്തമാന്‍ ആന്റ് നിക്കോബാര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയവിടങ്ങളിലാണ് ഒരു മരണം പോലും റിപോര്‍ട്ട് ചെയ്യാതിരുന്നിട്ടുള്ളത്.

ഇന്ത്യ ഇതുവരെ 5.69 കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെയുളള കണക്കാണ് ഇത്. ''ആകെ 6,69,57,612 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളത്. ഏഴ് മണിവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവിടുന്നത്'' ആരോഗ്യ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതില്‍ 80,66,471 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദ്യ ഡോസ് വാക്‌സിനും 51,27,234 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ രണ്ടാം ഡോസ് വാക്‌സിനും 86,79,307 മുന്‍ നിരപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദ്യ ഡോസ് വാക്‌സിനും 34,96,356 മുന്‍നിര പ്രവര്‍ത്തകര്‍ക്കു നല്‍കിയ രണ്ടാം ഡോസ് വാക്‌സിനും ഉള്‍പ്പെടുന്നു. 2,57,01,645 പേര്‍ 60 വയസ്സിനു മുകളിലുള്ളവരും 58,86,599 പേര്‍ 45 വയസ്സിനു മുകളിലുള്ളവരുമാണ്. വെള്ളിയാഴ്ച 14,53,172 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി എഴുപതാമത്തെ ദിവസമാണ് ഇന്ന്.

Tags:    

Similar News