തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാനനഷ്ടക്കേസില്‍ അമിത്ഷാക്ക് നോട്ടീസ്

Update: 2021-02-19 12:44 GMT

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് സമന്‍സ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നിര്‍ദ്ദേശം. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കൊല്‍ക്കത്ത കോടതി സമന്‍സ് അയച്ചത്.2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിച്ച് അമിത ഷാ , അഭിഷേക് ബാനര്‍ജിയെ അഴിമതിക്കാരനെന്ന് വിളിച്ചിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയത്.




Tags: