മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം; എസ്എച്ച്ഒയെ വിളിച്ചുവരുത്തി കോടതി

Update: 2023-02-13 15:29 GMT

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലിസ് അകമ്പടി വാഹനത്തിന്റെ അമിത വേഗതയില്‍ റിപോര്‍ട്ട് തേടി കോടതി. പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി പത്മകുമാറാണ് കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി റിപോര്‍ട്ട് തേടിയത്. കുറവിലങ്ങാട് കോഴ ഭാഗത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ പോലിസ് അകമ്പടി വാഹനം അപകടകരമായ രീതിയില്‍ പോയതിനെക്കുറിച്ചാണ് കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

മജിസ്‌ട്രേറ്റിന്റെ വാഹനം ഉള്‍പ്പെടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പോലിസ് വാഹനം കടന്നുപോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും എസ്എച്ച്ഒയോട് കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപോര്‍ട്ട് 17ന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Tags: