മകന് ജയിലില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കാന്‍ ശ്രമം; ദമ്പതികള്‍ പിടിയില്‍

Update: 2025-12-15 03:55 GMT

മൈസൂര്‍: മകനായി ജയിലിനുള്ളില്‍ മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ മൈസൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന് വസ്ത്രങ്ങള്‍ നല്‍കാനെന്ന മറവില്‍ മയ്ക്കുമരുന്ന് എത്തിക്കാനായിരുന്നു ഉമേഷ് ദമ്പതികളുടെ നീക്കം. എന്‍ഡിപിഎസ് ആക്ട്, ജയില്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജയില്‍ പ്രവേശന കവാടത്തിലെ പരിശോധനയിലാണ് ദമ്പതികള്‍ കുടുങ്ങിയത്. കാര്‍ബണ്‍ പേപ്പറില്‍ പാക്ക് ചെയ്ത് ജീന്‍സിനുള്ളില്‍ മയക്കുമരുന്ന് സൂക്ഷിച്ച നിലയിലായിരുന്നു. ദമ്പതികളെ ചോദ്യം ചെയ്തതില്‍നിന്ന് മയക്കുമരുന്ന് എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട മറ്റൊരാളെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തു.

Tags: