കൊവിഡ് പോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരം; തിങ്കളാഴ്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ലൈവ് സംഗീതപരിപാടി

Update: 2020-08-02 17:27 GMT

കോഴിക്കോട്: കൊവിഡ് പോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരവുമായി കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഗീതപരിപാടി. തിങ്കളാഴ്ച വൈകീട്ട് 4:30 മുതല്‍ 6 :30 വരെയാണ് പരിപാടി നടക്കുന്നത്.

രാജ്യത്തുടനീളം വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ലൈവ് പരമ്പരയില്‍ കേരളത്തിലെ ഏക പരിപാടിയാണ് കോഴിക്കോട്ടത്തേത്. രാജ്യത്ത് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രദേശത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച 20 പേര്‍ക്ക് മുന്നിലാണ് കണ്‍സേര്‍ട്ട് അരങ്ങേറുക. പോലിസ് വകുപ്പാണ് പരിപാടി അവതരിപ്പിക്കുക. ദൂരദര്‍ശന്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും. 

Tags: