വോട്ടെണ്ണല്‍; വോട്ട് ഷെയറില്‍ സിപിഎം മുന്നില്‍, 42 മണ്ഡലങ്ങളിലും മുന്നേറ്റം

Update: 2021-05-02 05:02 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുവരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ സിപിഐഎം 42 ഇടത്തും സിപിഐ 11 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ്സിന് 19 സീറ്റിലാണ് ലീഡ്. മുസ് ലിം ലീഗ് 12 ഇടത്തും ബിജെപി 2 ഇടത്തും മുന്നിലാണ്.

ജനതാദള്‍ സെക്കുലര്‍ 2 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സെക്കുലര്‍ 1 ഇടത്താണ് മുന്നില്‍.

കേരള കോണ്‍ഗ്രസ് 2, കേരള കോണ്‍ഗ്രസ് ജേക്കബ് 1, കേരള കോണ്‍ഗ്രസ് മാണി 6, കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപ്പിള്ള 1, ലോക് താന്ത്രിക് ജനതാദള്‍ 1, എന്‍സിപി 2 ഇടത്തും ആര്‍എംപിഐ ഒരിടത്തും ആര്‍എസ്പി ഒരിടത്തും മുന്നിലാണ്.

നേടിയ വോട്ടില്‍ സിപിഎമ്മാണ് മുന്നില്‍, 26.33 ശതമാനം. കോണ്‍ഗ്രസ്സ് 24.16 ശതമാനം വോട്ട് നേടി. ബിജെപി 11.54 ശതമാനം, മുസ് ലിം ലീഗ് 6.71 ശതമാനം, ജനതാദള്‍ സെക്കുലര്‍ 1.78 ശതമാനം, ബിഎസ്പി 0.25 ശതമാനം, സിപിഐ 6.01 ശതമാനം, എന്‍സിപി 1.03 ശതമാനം, ആര്‍എസ്പി 1.04 ശതമാനം വോട്ടും നേടി. നോട്ടയ്ക്ക് 0.52ശതമാനം വോട്ടാണ് ലഭിച്ചത്.

Tags: