കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുണ്ടാവും: മുഖ്യമന്ത്രി

പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Update: 2020-04-21 17:56 GMT

തിരുവനന്തപുരം: കണ്ണൂര്‍ അടക്കം നാലു ജില്ലകള്‍ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങള്‍ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വീട്ടിലെ പത്തു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ വലിയ പരിശോധന നടത്താനാണ് തീരുമാനിച്ചത്. ഹൈ റിസ്‌ക്ക് കോണ്ടാക്ടുകളുടെ മുഴുവന്‍ സാമ്പിള്‍ പരിശോധിക്കാന്‍ നടപടിയെടുത്തു. 53 പേര്‍ കണ്ണൂരില്‍ മാത്രം ചികിത്സയിലുണ്ട്.

പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ റോഡുകളിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പോലിസ് പരിശോധനയ്ക്കെങ്കിലും വിധേയമാവുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

തദ്ദേശസ്ഥാപന പരിധിയിലുള്ള ഹോട്ട്സ്പോട്ടുകള്‍ സീല്‍ ചെയ്തു. ഇവിടങ്ങളില്‍ ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം പ്രവര്‍ത്തിക്കും. അവശ്യവസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ തദ്ദേശസ്ഥാപന പരിധിയില്‍ കാള്‍ സെന്ററുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News