കൊറോണ: വയനാട്ടില്‍ 75 പേര്‍ നിരീക്ഷണത്തില്‍, പരിഭ്രാന്തി വേണ്ടെന്നും കലക്ടര്‍

പൂക്കോട് വിനോദസഞ്ചാര കേന്ദ്രം നാളെ അടയ്ക്കും. മറ്റിടങ്ങളില്‍ വിലക്കില്ല.

Update: 2020-03-13 14:31 GMT

കല്‍പ്പറ്റ: വയനാട്ടില്‍ കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 75 ആയി. വിദേശത്തുനിന്നെത്തിയ 19 പേരെ കൂടി നിരീക്ഷണത്തിലയച്ചതിനെ തുടര്‍ന്നാണ് ഇത്. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പൂക്കോട് വിനോദസഞ്ചാര കേന്ദ്രം നാളെ അടയ്ക്കും. മറ്റിടങ്ങളില്‍ വിലക്കില്ല.

അയല്‍ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിയും മുട്ടയും കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തി.

വയനാട്ട് തിരുനെല്ലിയില്‍ പരിഭ്രാന്തി പരത്തിയ കുരങ്ങുപനി നിയന്ത്രണവിധേയമാണെന്ന് കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ വയനാട് തിരുനെല്ലിയില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. 

Tags:    

Similar News