കൊറോണ: മാളയില്‍ 270 പേര്‍ നിരീക്ഷണത്തില്‍

മാള ഗ്രാമപ്പഞ്ചായത്തില്‍ 88, അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ 66, പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തില്‍ 48, കുഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 42, പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ 14, പുത്തന്‍വേലിക്കര ഗ്രാമപ്പഞ്ചായത്തില്‍ 16 പേര്‍ വീതമാണ് നിരീക്ഷണത്തിലുള്ളത്.

Update: 2020-03-14 15:31 GMT

മാള: കൊറോണയുമായി ബന്ധപ്പെട്ട് മാളയില്‍ 270 പേര്‍ നിരീക്ഷണത്തില്‍. മാള ഗ്രാമപ്പഞ്ചായത്തില്‍ 88, അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ 66, പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തില്‍ 48, കുഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 42, പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ 14, പുത്തന്‍വേലിക്കര ഗ്രാമപ്പഞ്ചായത്തില്‍ 16 പേര്‍ വീതമാണ് നിരീക്ഷണത്തിലുള്ളത്. മാളയിലെ ഗുരുതിപ്പാലയിലും അമ്പഴക്കാടുമുള്ള രണ്ടുപേര്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നീരീക്ഷണത്തിലാണ്.

മാളയില്‍ ഇറ്റലി, ഈജിപ്റ്റ്, സ്‌പെയിന്‍, ആസ്‌ത്രേലിയ, യുകെ, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയവരാണ്. അന്നമനടയില്‍ ഇറ്റലി, ആസ്‌ത്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, ഡല്‍ഹി തുടങ്ങിയയിടങ്ങളില്‍ നിന്നുമെത്തിയവരാണ്. പുത്തന്‍ചിറയില്‍ ഇറ്റലി, ലണ്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയേടങ്ങളില്‍ നിന്നുമെത്തിയവരാണ്. കുഴൂരില്‍ ഇറ്റലി, തായ് ലന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയേടങ്ങളില്‍ നിന്നുമെത്തിയവരാണ്. പൊയ്യയില്‍ ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയേടങ്ങളില്‍ നിന്നുമെത്തിയവരാണ്. പുത്തന്‍വേലിക്കരയില്‍ ഇറ്റലിയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമെത്തിയവരാണ്. ഇന്ന് ഗള്‍ഫില്‍ നിന്നും നാല് പേര്‍ കൂടിയെത്തും. ഗ്രാമപ്പഞ്ചായത്തിലെ കല്ലേപ്പറമ്പ് 30 പറയെന്ന സ്ഥലത്തെ ഒരാള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഗ്രാമപഞ്ചായത്തുകളുടെ ഫലപ്രദമായ ഇടപെടല്‍ മൂലം എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ കഴിയുകയാണ്.

ഭക്ഷ്യവസ്തുക്കളും ആവശ്യമായവര്‍ക്ക് മരുന്നും നല്‍കുന്നുണ്ട്. പൊയ്യയില്‍ പ്രത്യേക അനൗണ്‍സ്‌മെന്റും ബോധവത്കരണ നോട്ടീസും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കുറേയേറെപേര്‍ നാട്ടിലെത്തുന്നതിന് മുന്‍പായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിനാല്‍ മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാനാകുന്നുണ്ട്. മാളയിലെ നെയ്തക്കുടിയില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന ഫിജിയും ഭാര്യയും പിഞ്ചുകുഞ്ഞും കഴിഞ്ഞ ദിവസം വീട്ടിലെത്തി. പുത്തന്‍വേലിക്കരയിലുള്ള നാലുപേരും എത്തിയിട്ടുണ്ട്. വൈറസ് ബാധിത നാടുകളില്‍ നിന്നുമെത്തിയവര്‍ വീടുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ധേശപ്രകാരം കഴിയുന്നുണ്ടെങ്കിലും വ്യാജ പ്രചാരണങ്ങള്‍ ജനങ്ങളില്‍ ഭയമുളവാക്കുന്നുണ്ട്. ഈ വ്യാജ പ്രചാരണങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

Tags: