വിവാദ നീറ്റ് പരീക്ഷ: ആയൂര്‍ കോളജില്‍ പരീക്ഷയെഴുതിയവര്‍ക്ക് ഇന്ന് വീണ്ടും അവസരം

Update: 2022-09-04 02:27 GMT

കൊല്ലം: പെണ്‍കുട്ടികളുടെ അടിവസ്്ത്രം അഴിപ്പിച്ച് വിവാദമായ നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടത്തുന്നു. കൊല്ലം ആയൂര്‍ മാര്‍ത്തോ എഞ്ചിനീയറിങ് കോളജില്‍ പരീക്ഷ എഴുതിയവര്‍ക്കാണ് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുന്നത്. കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളിലാണ് പരീക്ഷ നടക്കുന്നത്.

അന്നേ ദിവസം പരീക്ഷക്ക് ഹാജരായ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും വീണ്ടും പരീക്ഷ എഴുതാന്‍ അവസരമുണ്ട്. എല്ലാവര്‍ക്കും ഹാള്‍ടിക്കറ്റ് അയച്ചു. എന്നാല്‍ പുനപ്പരീക്ഷ വേണ്ടവര്‍ മാത്രമേ എത്തേണ്ടതുള്ളൂ.

Tags:    

Similar News