വിവാദ സിനിമ 'കേരളാ സ്റ്റോറി 2'; കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടിസ്

Update: 2026-02-19 10:58 GMT

കൊച്ചി: വിവാദ സിനിമയായ 'കേരളാ സ്റ്റോറി 2' വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജിയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടിസ്. സിനിമ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ സിനിമയുടെ ഒന്നാം ഭാഗത്തിനെതിരെയും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് സിനിമയിലുള്ളതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും സെന്‍സര്‍ ബോര്‍ഡിനോടും നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

Tags: