കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ക്രമക്കേടെന്ന് ശശി തരൂര്‍

Update: 2022-10-19 06:34 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുന്നതിനടയില്‍ ക്രമക്കേട് ആരോപിച്ച് ശശി തരൂര്‍. ഗാന്ധി കുടുംബത്തിന്റെ ഒത്താശയോടെ മല്‍സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മല്‍സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ വലിയ ക്രമക്കേടാണ് നടന്നതെന്നാണ് തരൂരിന്റെ അനുയായികള്‍ പറയുന്നത്.

'ഞങ്ങള്‍ മധുസൂദനന്‍ മിസ്ത്രിയുടെ ഓഫിസുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് അവരെ അറിയിച്ചു. വിശദാശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല'- തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ സോസ് പറഞ്ഞു.

ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 24 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരു അധ്യക്ഷന്‍ വരുന്നത്.

രാജ്യത്തുടനീളം വോട്ടെടുപ്പ് നടന്നു. സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു. യോഗ്യരായ 9,915 നേതാക്കളില്‍ 96 ശതമാനവും തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മത്സരത്തില്‍ മുന്‍നിരക്കാരന്‍.

Tags:    

Similar News