വിലക്കയറ്റവിരുദ്ധ സമരത്തില്‍ കറുപ്പ് വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംപിമാര്‍; പ്രതിഷേധം രാമക്ഷേത്ര ഭൂമിപൂജാ വാര്‍ഷികത്തോടെന്ന് യോഗിയും അമിത്ഷായും

Update: 2022-08-06 03:18 GMT

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും ജിഎസ്ടിക്കും ഇ ഡിക്കുമെതിരേ നടന്ന പ്രതിഷേധത്തില്‍ കറുപ്പ് വസ്ത്രധറിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാര്‍ ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. വിലക്കയറ്റവിരുദ്ധ സമരം നടന്ന ദിവസം രാമക്ഷേമ നിര്‍മാണത്തിനുവേണ്ടിയുള്ള ഭൂമി പൂജ നടന്ന ആഗസ്്ത് 5 രണ്ടാം വാര്‍ഷികദിവസമായിരുന്നു. തങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണെന്ന് തെൡയിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് എംപിമാര്‍ കറുപ്പ് വസ്ത്രം ധരിച്ചതെന്ന് ഇരുവരും ആരോപിച്ചു. കോണ്‍ഗ്രസ് ഈ ദിവസം പ്രതിഷേധത്തിനുവേണ്ടി തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ആഗസ്ത് 5നായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

'കോണ്‍ഗ്രസ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തത് ഈ ദിവസമാണ്. വെള്ളിയാഴ്ച കറുത്ത വസ്ത്രം ധരിച്ചത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ്, അത്തരമൊരു സന്ദേശം അവര്‍ക്ക് കൈമാറാനാണ്. കാരണം ഈ ദിവസമാണ് പ്രധാനമന്ത്രി മോദി രാമജന്മഭൂമിക്ക് തറക്കല്ലിട്ടത്- അമിത് ഷാ പറഞ്ഞു. 'കോണ്‍ഗ്രസ് ഉത്തരവാദിത്തമുള്ളവരായിരിക്കണം, നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസിലെ ഇഡി അന്വേഷണങ്ങളില്‍ നിയമപ്രകാരം സഹകരിക്കണം. ഫയല്‍ ചെയ്യപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് നടക്കുന്നത്... എല്ലാവരും നിയമത്തെ മാനിക്കണം,' അദ്ദേഹം പറഞ്ഞു.

'ഇതുവരെ കോണ്‍ഗ്രസ് സാധാരണ വേഷത്തിലായിരുന്നു പ്രതിഷേധിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധിച്ചത്. ഇത് രാമഭക്തര്‍ക്ക് അപമാനമാണ്. രാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്ന അയോധ്യ ദിവസമായ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തു- യോഗി പറഞ്ഞു.

ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ദ്രുതഗതിയിലാണെന്ന് ഷാ പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തോടുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. ഇഡി നടപടിയും വിലക്കയറ്റവും ഒഴികഴിവുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News