തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കംചെയ്യുന്ന സംഭവം: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ്

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

Update: 2019-12-25 14:15 GMT

നാഗ്പൂര്‍: ആര്‍ത്തവം മൂലം തൊഴിലും കൂലിയും നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയില്‍ മുപ്പതിനായിരത്തോളം സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് നിതിന്‍ രാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എഴുതിയ കത്തിലാണ് നിതിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്സിന്റെ പട്ടിക വര്‍ഗ വിഭാഗത്തിന്റെ ചെയര്‍മാനാണ് റാവത്ത്. ഇത്തരം സ്ത്രീകളുടെ ആരോഗ്യവും സ്ഥിതിഗതികളും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും റാവത്ത് മുഖ്യമന്ത്രിക്കുള്ള കത്തില്‍ എഴുതി.

കരിമ്പ് പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത് ആര്‍ത്തവം ഒഴിവാക്കുന്നുവെന്ന റിപോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉടന്‍ ഇടപെടണമെന്നും റാവത്ത് ആവശ്യപ്പെട്ടു.



Tags:    

Similar News