തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്

പങ്കെടുത്തത് ബജറ്റ് ചര്‍ച്ചയില്‍

Update: 2026-02-07 17:35 GMT

തൃശൂര്‍: ബിജെപി പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ്. തൃശൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പങ്കെടുത്ത ബജറ്റ് ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത്. തൃശൂര്‍ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ ഗിരീഷ് കുമാറാണ് ബിജെപി വേദിയിലെത്തിയത്. ദേവസ്വം പ്രതിനിധിയായാണ് പരിപാടിയില്‍ പങ്കെടുത്തെതെന്നാണ് വിശദീകരണം. കേന്ദ്ര ബജറ്റിനെതിരേ കോണ്‍ഗ്രസ് വിമര്‍ശനം തുടരുന്നതിനിടെയാണ് ഗിരീഷ് ബിജെപി പരിപാടിയില്‍ പങ്കെടുത്തത്.

Tags: