കോണ്‍ഗ്രസ് നേതാവ് എ എം നാണു അന്തരിച്ചു
മാഹി സ്പിന്നിങ്ങ് മില്‍ ഐഎന്‍ടിയുസിയുടെ സ്ഥാപക നേതാവും ദീര്‍ഘകാലം ജനറല്‍ സെക്രട്ടരിയുമായിരുന്നു.
മാഹി: കോണ്‍ഗ്രസ്സ് നേതാവും പൗരപ്രമുഖനുമായ ഈസ്റ്റ് പള്ളൂരിലെ പ്രശാന്തി നിലയത്തിലെ എ എം നാണു (82) അന്തരിച്ചു. മാഹി സ്പിന്നിങ്ങ് മില്‍ ഐഎന്‍ടിയുസിയുടെ സ്ഥാപക നേതാവും ദീര്‍ഘകാലം ജനറല്‍ സെക്രട്ടരിയുമായിരുന്നു. കണ്ണൂര്‍ ജില്ലാ ടിമ്പര്‍ ആന്റ് സോമില്‍ വര്‍ക്കേഴ്സ് യൂണിയന് സ്ഥാപക നേതാവാണ്. ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയന് സ്ഥാപക നേതാവാണ്. ഈസ്റ്റ് പള്ളൂര്‍ ശ്രീ നാരായണ മഠം പ്രസിഡണ്ടായിരുന്നു.
മാഹി സ്പിന്നിങ് മില്ലിനെ സര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ദീര്‍ഘകാല സമരത്തിന്റെ മുന്‍നിര നേതാവായിരുന്നു. സ്പിന്നിങ്ങ് മില്ലിലെ വര്‍ക്കര്‍ ടീച്ചറായിരുന്നു. വിവിധ ടെക്സ്റ്റയില്‍ സ്ഥാപനങ്ങളില്‍ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാര്‍: നാരായണി, ലീല. മക്കള്‍: രതി, ജീവനാന്ദന്‍ (മാഹി വൈദ്യുതി വകുപ്പ്), സ്വരൂപ്, വികാസ് (ഇരുവരും ബഹ്റെയ്ന്). സഹോദരങ്ങള്‍: അനന്തന്, ഗോവിന്ദന് ,ബാലന്, കുമാരന്, പരേതരായ അച്ചുതന്, മാധവി, ജാനു.
ഡോ. വി രാമചന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ്സ് നേതാക്കളായ മുന്‍ മന്ത്രി ഇ വത്സരാജ്, മുന്‍ നഗരസഭാ ചെയര്മാന് രമേശ് പറമ്പത്ത്, പി പി വിനോദ് തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.