സൗദിയില്‍ പുതുതായി 1687 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Update: 2020-05-06 14:14 GMT

ദമ്മാം: സൗദിയില്‍ പുതുതായി 1687 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31938 ആയി ഉയര്‍ന്നു. എന്നാല്‍ രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി- 1352. ഇതോടെ രോഗവിമുക്തി നേടിയവര്‍ 6783 ആയി. കൊവിഡ് 19 ബാധിച്ച് 9 പേര്‍ ഇന്നു മരണമടഞ്ഞു. ഇതോടെ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 209 ആയി ഉയര്‍ന്നു.

ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 27 ശതമാനം സ്വദേശികളാണ്. വിദേശികളുടെ ആനുപാതം 73 ശതമാനം. രോഗബാധിതരില്‍ 20 ശതമാനം പേര്‍ സ്ത്രീകളാണ്.

അത്യാസന്ന നിലയിലുള്ളവര്‍ 137 പേരാണ് ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണുള്ളത്.

നിലവില്‍ ഏറ്റവും കുടുതല്‍ രോഗികളുള്ളത് മക്കയിലാണ് 7156 പേര്‍. ജിദ്ദയില്‍ 5345, റിയാദ് 5301, മദീന 4960, ദമ്മാമില്‍ 2129,ഹുഫൂഫ് 1473, ജുബൈല്‍ 1290, തായിഫ് 662, കോബാര്‍ 586, ബീഷ് 511, തബൂക് 276, ഖതീഫ് 251, ബുറൈദ 204 , കോബാര്‍ 586, ബീഷ് 511, തബൂക് 276, ദഹ്‌റാന്‍ 130 യാമ്പു 107-എന്നിങ്ങനെയാണ് പ്രധാന പട്ടണങ്ങളിലെ രോഗികളുടെ എണ്ണം. 

Tags:    

Similar News