താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തല്‍ : തെറ്റായത് ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കുന്നു; മുഖ്യമന്ത്രി

Update: 2021-02-17 14:32 GMT
തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ തെറ്റായത് എന്തോ ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കി മാത്രം ആണ് സ്ഥിരപ്പെടുത്തിയത്. സര്‍ക്കാരിനെ കരി വാരിതേക്കാന്‍ അവസരം ഉണ്ടാകേണ്ട എന്ന് കരുതി ആണ് സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിയത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ചു നില്‍ക്കുന്നു. അതില്‍ പിടിച്ചു നില്‍ക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരെടുത്ത നടപടികളില്‍ യാതൊരു അനവധാനതയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പി എസ് സി ലിസ്റ്റ് ഇല്ലാത്തിടത്താണ്. പി എസ് സി ലിസ്റ്റിലുള്ള ആരെയും അവിടെ സ്ഥിരപ്പെടുത്താനും കഴിയില്ല. ലിസ്റ്റിലുള്ളവര്‍ അതാഗ്രഹിച്ചിട്ടും കാര്യമില്ല. എല്ലാ സ്ഥാപനത്തിലും പി എസ് സി ലിസ്റ്റ് ഇല്ലല്ലോ.


ഇത്തരം ആളുകള്‍ വര്‍ഷങ്ങള്‍ കുറച്ചായി. ചിലര്‍ 20 വര്‍ഷം ആയവരാണ്. ഇവരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന ഇല്ലാതെ തന്നെ കൃത്യമായ മാനദണ്ഡം ഇല്ലാതെ തന്നെ, ഇത്രയും കാലം അവരവിടെ ജോലി ചെയ്തു എന്നത് തന്നെ വലിയ കാര്യമാണ്. അവരെ നിങ്ങള് പിരിഞ്ഞുപൊക്കോ എന്ന് പറഞ്ഞുകഴിഞ്ഞാലുണ്ടാകുന്ന മാനുഷികപ്രശ്‌നം ഇല്ലേ. അതാണ് പത്തുവര്‍ഷമുള്ളവരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് ഇടയാക്കിയത്.


ഇതിനെയൊക്കെ തെറ്റായി ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് ഇപ്പോ ആര്‍ക്കും നിയമനം നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ മറഉപടി ബഹമാനപ്പെട്ട ഹൈക്കോടതി മുന്നില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അതില്‍ പ്രത്യേക ആശങ്കയുടെ പ്രശ്‌നമൊന്നുമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




Tags:    

Similar News