കോടിയേരിക്ക് എതിരേ അധിക്ഷേപം; മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരേ പരാതി

Update: 2022-10-02 05:18 GMT

കണ്ണൂര്‍: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ അധിക്ഷേപകരമായ നിലയില്‍ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ചതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍ മാന്‍ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. പോലിസ് ഉദ്യോഗസ്ഥനായ ഉറൂബ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നല്‍കിയത്.

Tags:    

Similar News