സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ പരാമര്‍ശം: പോലീസുകാരനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി

ട്രംപിന്റെ സന്ദര്‍ശനത്തിനു ശേഷം മുസ്ലിങ്ങളെ ഒതുക്കുമെന്ന് രാജേഷ് സാമൂഹിക മാധ്യമം വഴി ഭീഷണി മുഴക്കിയെന്നാണ് ആരോപണം.

Update: 2020-02-26 12:29 GMT

തിരൂരങ്ങാടി: നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പോലീസുകാരനെതിരേ മുസ്ലിം യൂത്ത് ലീഗിന്റെ പരാതി. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ രാജേഷിനെതിരേയാണ് പരാതി നല്‍കിയത്. ട്രംപിന്റെ സന്ദര്‍ശനത്തിനു ശേഷം മുസ്ലിങ്ങളെ ഒതുക്കുമെന്ന് രാജേഷ് സാമൂഹിക മാധ്യമം വഴി ഭീഷണി മുഴക്കിയെന്നാണ് ആരോപണം. കൊളപ്പുറം സ്വദേശിയാണ് രാജേഷ്.

ഡിജിപിയുടെ ഉത്തരവിനു പോലും യാതൊരു വിധ വിലയും കൊടുക്കാതെ പോലീസ് തലത്തിലുള്ളവര്‍ തന്നെ വര്‍ഗീയമായ പ്രതികരണം നടത്തുന്നത് അതീവ ഗൗരവമുള്ളതായിട്ടാണ് വിലയിരുത്തപ്പെടേണ്ടതെന്ന് എ ആര്‍ നഗര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

Tags:    

Similar News