കൊളംബിയയിലെ കാര്‍ബോംബ് സ്‌ഫോടനം; മരണം 21 ആയി

ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 68 പേരില്‍ 10 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നതായും പോലിസ് പറഞ്ഞു.

Update: 2019-01-18 20:09 GMT
ബെഗോട്ട: തലസ്ഥാനത്തെ പോലിസ് അക്കാഡമിയില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി ഉയര്‍ന്നതായി കൊളംബിയന്‍ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 68 പേരില്‍ 10 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നതായും പോലിസ് പറഞ്ഞു. ഇവരില്‍ പലരുടെയും നിലഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.

ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് ഇവാന്‍ ദുഖെ രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. പോലിസിനും സൈന്യത്തിനും എതിരേ ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ചൊവ്വാഴ്ചത്തേത്.

അതേസമയം, ഏത് സായുധസംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, 56കാരനായ ജോസ് അല്‍ദിമര്‍ റോജാസാണ് 80കി.ഗ്രാം സ്‌ഫോടക വസ്തുക്കളും വഹിച്ചുള്ള വാഹനമോടിച്ചതെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags: