ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു

Update: 2022-11-09 04:29 GMT

മലപ്പുറം: ബൈക്ക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകന്‍ ഹസീബ് (19) ആണ് മരിച്ചത്. തിരൂര്‍ക്കാട് നസ്‌റ കോളജ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകീട്ട് തിരൂര്‍ക്കാട് ചവറോഡില്‍ നടന്ന ആക്‌സിഡന്റില്‍ തലയ്ക്ക് പരിക്ക് പറ്റിയിരുന്നു.

രാത്രിയോടെ പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റലില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു. തിരൂര്‍ക്കാട് നസ്‌റ കോളജില്‍ നിന്ന് ഇന്നലെ ഫൈന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈറ്റ്ഗാര്‍ഡ് അംഗം കൂടിയാണ് ഹസീബ്.

Tags:    

Similar News