കോളജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി അപകടം: പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരി മരിച്ചു

Update: 2022-12-21 09:06 GMT

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശിനി സരള (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.40നായിരുന്നു അപകടം. ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് തലചുറ്റലുണ്ടായയതോടെ നിയന്ത്രണം വിട്ട ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

Tags:    

Similar News