മരിച്ചയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു; ചക്കിട്ടപ്പാറ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് കലക്ടര്‍

ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി ജില്ലാ കലക്ടര്‍.

Update: 2024-01-29 08:40 GMT

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് റിവോര്‍ട്ട് കൈമാറി ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്. മരിച്ചയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് മനസ്സിലാക്കുന്നതെന്നും പെന്‍ഷന്‍ സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും കലക്ടര്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാഴ്ച മുമ്പാണ് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ജോസഫ് തൂങ്ങിമരിച്ചത്.

Tags:    

Similar News